SHARE

പരിശീലകൻ യുനായ് എമ്റിയുമായി ആഴ്സനലിന്റെ സൂപ്പർതാരം മെസ്യൂട് ഓസിൽ ഇടഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആഴ്സനലിന്റെ പരിശീലന​ഗ്രൗണ്ടിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു സൂചന നൽകിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള പരിശീലനത്തിനിടെയാണ് ഓസിലും എമ്റിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. പരസ്പരം കൈകൊടുത്തശേഷം ഇരുവരും തമ്മിൽ കുറച്ചനേരം അത്രസുഖകരമല്ലാത്ത സംഭാഷമാണുണ്ടായതെന്നാണ് വാർത്തകൾ. ഓസിൽ പറഞ്ഞതിനോടൊന്നും വലിയ താൽപര്യമില്ലാത്ത മട്ടിലായിരുന്നു എമ്റിയുടെ പ്രതികരണം. ആഴ്സനലിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിൽ തുടർച്ചയായി ഓസിലിനെ ടീമിലുൾപ്പെടുത്തിയിരുന്നില്ല. ഇതിലുള്ള അതൃത്പിയാണ് ഓസിൽ പ്രകടമാക്കിയതെന്നും സൂചനയുണ്ട്.

കഴിഞ്ഞവർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്നു ഹോസെ മൗറീന്യോയും സൂപ്പർതാരം പോൾ പോ​ഗ്ബയും തമ്മിൽ ഇത്തരത്തിൽ പരിശീലകന​ഗ്രൗണ്ടിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ മൗറീന്യോ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താകുകയും ചെയ്തു.