SHARE

കളിക്കളത്തിലെ പ്രകടനത്തിന് പുറമെ കളിക്കളത്തിന് പുറത്തുള്ള സാമൂഹികപ്രവർത്തകളിലൂടെയും ശ്രദ്ധേയനാണ് ജർമൻ താരം മെസ്യൂട്ട് ഓസിൽ. കരിയറിലെ ഏറ്റവും മോശം സീസണുകളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വീണ്ടുമൊരിക്കൽ കൂടി ആരാധകരുടെ കൈയ്യടി നേടുകയാണ് ഓസിൽ

തന്റെ വിവാഹത്തോടനുബന്ധിച്ച് ആയിരം കുട്ടികൾക്ക് സഹായമെത്തിക്കാനുള്ള ഓസിലിന്റെ തീരുമാനമാണിപ്പോൾ ശ്രദ്ധേയമായത്. മുൻ മിസ് തുർക്കിയായിരുന്ന അമിൻ ​ഗുൽസെയുമായുള്ള ഓസിലിന്റെ വിവാഹം ഇന്നാണ്. ഈ ആഘോഷങ്ങൾക്കിടെ ആയിരം കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് താനും അമിനും ചേർന്ന് വഹിക്കുമെന്നാണ് ഓസിൽ അറിയിച്ചിരിക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികളോട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി പണം നൽകാനും ഓസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജർമൻ-സ്വിസ് ഡോക്ടർമാർ ചേർന്ന് നടത്തുന്ന ബി​ഗ് ഷു എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് ഓസിലിന്റെ പ്രവർത്തനം. 2014 ലോകകപ്പ് വിജയിച്ചശേഷം ലഭിച്ച രണ്ടരലക്ഷത്തോളം യൂറോ 23 ബ്രസീലിയൻ കുട്ടികളുടെ ശസ്ത്രക്രിയക്കായി ഓസിൽ ചിലവഴിച്ചിരുന്നു.