SHARE

ലിവർപൂളിനെതിരായ ലീ​ഗ് കപ്പ് നാലാം റൗണ്ട് മത്സരത്തിൽ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ആഴ്സനലിനായി കളിച്ചേക്കും. പരിശീലകൻ യുനായ് എമ്റി തന്നെയാണ് ഈ സൂചന നൽകി. എമ്റി പരിശീലകനായെത്തിയശേഷം ടീമിൽ അവസരം നഷ്ടമായ താരമാണ് ഓസിൽ

ഈ സീസണിൽ ആഴ്സനലിനായി രണ്ട് തവണ മാത്രമാണ് ഓസിൽ കളിച്ചിട്ടുള്ളത്. ടീമിലെ ഏറ്റവും സീനിയർ താരമായട്ടും ഓസിലിനെ നിരന്തരം പുറത്തിരുത്തുന്നതിൽ അതൃപ്തി ഉയരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആഴ്സനലിന്റെ പരിശീലന​ഗ്രൗണ്ടിൽ വച്ച് എമ്റിയുമായ ഓസിൽ ഇതേച്ചൊല്ലി ഇടഞ്ഞെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഓസിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് എമ്റി പറഞ്ഞത്.

ടീം ക്യാപ്റ്റനായ ​ഗ്രാനിറ്റ് സാഖയും ക്ലബ് ആരാധകരും തമ്മിൽ കഴിഞ്ഞ ദിവസം ഇടഞ്ഞത് ആഴ്സനലിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓസിലിനെ കളിപ്പിക്കുന്നത് ആരാധകരെ സംതൃപ്തരാക്കിയേക്കും എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്നാണ് സൂചന.