SHARE

ലോകകപ്പിന് മുമ്പ് തുർ‍ക്കി പ്രസിഡന്റിനെ സന്ദർശിച്ചതോടെ ജർമൻ താരം ഓസിലിന്റെ കഷ്ടകാലം തുടങ്ങിയിരുന്നു. ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഓസിലിന് നേരെയായി വിമർശനശരങ്ങൾ

ജർമൻ ടീമിനോടുള്ള ഓസിലിന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെട്ടു. വംശീയാധിക്ഷേപങ്ങൾ ഉണ്ടായി. ഒടുവിൽ ഇത് കലാശിച്ചത് ഓസലിന്റെ വിരമിക്കലിലായിരുന്നു. എന്നാൽ വിരമിച്ച ശേഷവും ഓസിലിന്റെ പേരിൽ ജർമൻ ഫുട്ബോളിൽ പ്രശനങ്ങൾ തുടർന്നു. ഇക്കാലയളവിലൊക്കെ നിശബ്ദനായിരുന്നു ഓസിൽ , താൻ എന്നും ജർമനിയെ പിന്തുണയ്ക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

ട്വിറ്ററിലായിരുന്നു ഓസിലിന്റെ പ്രതികരണം. എന്റെ കുട്ടിക്കാലം മുതലെ ജർമൻ ദേശീയ ടീമിനെയാണ് പിന്തുണയ്ക്കുന്നത്. ഇന്നും ടീമിൽ കളിക്കുന്നവരെല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോഴും ജർമൻ ടീമിനെ പിന്തുണയ്ക്കുന്നു, ഓസിൽ വ്യക്തമാക്കി. റയൽ മഡ്രിഡിന്റെ സാന്റിയാ​ഗോ ബെർണബ്യുവാണ് തന്റെ ഇഷ്ട സ്റ്റേഡിയമെന്നും ഓസിൽ പറഞ്ഞു