SHARE

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ഇംഗ്ലണ്ട് പാസ്‌പോര്‍ട്ടിനുവേണ്ടി അപേക്ഷ നല്‍കുകയും ചെയ്ത പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനാണ് ആമിറിന്റെ നീക്കമെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി ഭാര്യയും ഇംഗ്ലണ്ട് പൗരത്വമുള്ളയാളുമായ നര്‍ഗീസ് മാലിക് രംഗത്തെത്തിയിരിക്കുന്നത്. ആമിര്‍ ഒരു തികഞ്ഞ രാജ്യ സ്‌നേഹിയും പാക്കിസ്ഥാനു വേണ്ടി കളിക്കുന്നതില്‍ അഭിമാനിക്കുന്ന ആളാണെന്നുമാണ് ഭാര്യ പ്രതികരിച്ചത്.

തങ്ങളുടെ മകള്‍ മിന്‍സ പോലും പറയുന്നത് ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ പാതാവിനേപ്പോലെ പാകിസ്ഥാനു വേണ്ടിയായിരിക്കുമെന്നാണെന്നും അവര്‍ പറഞ്ഞു. ആമിര്‍ പാകിസ്ഥാനുവേണ്ടിത്തന്നെ കളിക്കുമെന്നും ട്വന്റി-20 യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഭികരരാജ്യമാണെന്നു സൂചിപ്പിക്കുന്ന ഒരു ട്വീറ്റിനു ലൈക്കടിച്ച് ആമിര്‍ പുലിവാലു പിടിച്ചിരുന്നു. വിവാദങ്ങള്‍ ഇങ്ങനെ കത്തി നില്‍ക്കുന്ന സമയത്താണ് ഭാര്യയുടെ പ്രതികരണം.