SHARE

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അത്ര നന്നായല്ല മുന്നോട്ടു പോവുന്നത് കുറച്ച് നാളുകളായി. ഐ പി എല്ലില്‍ പാക് താരങ്ങളും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങളം കളിക്കാറുമില്ല. പി എസ് എല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്, ഐ പി എല്‍ ഏപ്രിലില്‍ തുടങ്ങാനിരിക്കുകയുമാണ്.

-Advertisement-

കഴിഞ്ഞ ദിവസം നടന്ന പി എസ് എല്‍ മത്സരത്തിനിടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഒരു പറ്റം പാക് ആരാധകര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നെഴുതിയ ബാനറാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യന്‍ നായകന് പാകിസ്ഥാനിലുള്ള ആരാധക ശക്തിയാണ് സംഭവം തുറന്നു കാട്ടുന്നത്.

നിലവില്‍ ഐ സി സി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഒരുകാലത്ത് ഏറെ ആവേശത്തോടെ കണ്ടിരുന്ന മത്സരങ്ങള്‍ നടക്കാത്തതില്‍ ഇരുരാജ്യങ്ങളിലെയും ആരാധകര്‍ നിരാശയിലാണെന്നതാണ് പുതിയ സംഭവം തുറന്നു കാട്ടുന്നത്.