SHARE

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പ്രശംസകൊണ്ട് മൂടി മുന്‍ പാക് താരം ഷുഹൈബ് അക്തര്‍. പ്രതിഭകളെ കണ്ടെത്തുന്നതിലും വളര്‍ത്തിക്കൊണ്ടു വരുന്നതിലും കഴിവുള്ള ആളാണ് ഗാംഗുലിയെന്ന് അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ നായകനെന്നാണ് ഗാംഗുലിയെ അക്തര്‍ വിശേഷിപ്പിച്ചത്. ഗാംഗുലി ഇന്ത്യന്‍ ടീമിലെത്തുന്നതുവരെ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സേവാഗ്, ഹര്‍ഭജന്‍, സഹീര്‍, യുവരാജ് എന്നീ പ്രതിഭകളെ കണ്ടെത്തിയത് ഗാംഗുലിയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റിനെക്കുറിച്ച് അറിവുള്ള നായകനായിരുന്നു ഗാംഗുലിയെന്നും അദ്ദേഹം ബിസിസിഐ പ്രസിഡന്റായി എത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്നും അക്തര്‍ പറഞ്ഞു.