SHARE

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തിരഞ്ഞെടുത്തു. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്ത എവിൻ ലെവിസിനെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഷാനോൺ ഗബ്രിയേൽ ടീമിലെത്തി. ഷോയിബ് മാലിക്ക് പാക് ടീമിൽ ഇല്ലെന്നതാണ് മത്സരത്തിലെ ഏറ്റവും ശ്രദ്ധേയ കാര്യം.

പാകിസ്ഥാൻ ടീം ഇങ്ങനെ – ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം, ഹാരിസ് സൊഹൈൽ, മൊഹമ്മദ് ഹഫീസ്, സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ഇമാദ് വസീം, ഷദബ് ഖാൻ, ഹസൻ അൽ‍, വഹാബ് റിയാസ്, മൊഹമ്മദ് ആമിർ.

വെസ്റ്റിൻഡീസ് ടീം ഇങ്ങനെ – ക്രിസ് ഗെയിൽ, ഷായ് ഹോപ്പ്, ഡാരൻ ബ്രാവോ, ഹെറ്റ്മെയർ, നിക്കോളാസ് പുറാൻ, ആന്ദ്രെ റസൽ, ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), കാർലോസ് ബ്രാത്ത് വൈറ്റ്, ആഷ്ലി നേഴ്സ്, ഷെൽഡൺ കോട്രൽ, ഒഷേൻ തോമസ്.