SHARE

സിംബാബ്‌വെക്കെതിരെ ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്ത് നടക്കുന്ന അഞ്ചാം ഏകദിന മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 364-4 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. യുവ ഓപ്പണര്‍ ഇമാമുല്‍ ഹഖും ബാബർ അസമും പാക് നിരയിൽ സെഞ്ചുറി നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി സ്വപ്‌നതുല്യമായ തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും ഇമാമുല്‍ ഹഖും ചേര്‍ന്ന് 168 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഒടുവില്‍ 85 റണ്‍സെടുത്ത് ഫഖര്‍ സമാന്‍ പുറത്താവുകയായിരുന്നു.

-Advertisement-

ക്രീസില്‍ നിലയുറപ്പിച്ച ഇമാമുല്‍ ഹഖ് 105 പന്തില്‍ 110 റണ്‍സെടുത്താണ് മടങ്ങിയത്. 22കാരനായ താരം നാലാം ഏകദിന സെഞ്ചുറിയാണ് നേടിയത്. 75 പന്തിൽ 106 റൺസെടുത്ത് ബാബർ അസം പുറത്താവാതെ നിന്നു. ഷുഹൈബ് മാലിക് (18), ആസിഫ് അലി (18) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.