SHARE

പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി മുൻ ഓസ്ട്രേലിയൻ സൂപ്പർതാരം ഷോൺ ടയറ്റിനെ നിയമിച്ചു. അടുത്തുതന്നെ നടക്കാനാരിക്കുന്ന ഓസ്ട്രേലിയക്കെതിരായ പാകിസ്ഥാന്റെ പരമ്പരയ്ക്ക് മുന്നോടിയായാണ് പുതിയ നിയമനം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്നാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

മാർച്ച നാലിനാണ് ഓസ്ട്രേലിയുയെ പാകിസ്ഥാൻ പര്യടനം തുടങ്ങുന്നത്. ദീർഘനാളുകൾക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി ഓസ്ട്രേലിയൻ ടീമെത്തുന്നത്. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്.

ഈ പരമ്പര കൂടിയുൾപ്പെടുത്തി ഒരു വർഷത്തേക്കാണ് ടയറ്റിന്റെ നിയമനം. ലോകക്രിക്കറ്റിലെ ഏറ്റവും വേ​ഗതയേറിയ ബൗളർമാരിലൊരാളായി വിലയിരുത്തപ്പെട്ടുന്ന ടയറ്റ് മുമ്പ് അഫ്​ഗാനിസ്ഥാൻ ദേശീയ ടീമിന്റെ ബൗളങ് പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്. 38-കാരനായ ടയറ്റ് മൂന്ന് ഫോർമാറ്റുകളിലും ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2007-ൽ ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ടയറ്റ്.

ടയറ്റിന് പുറമെ വിഖ്യാത താരം മുഹമ്മദ് യൂസഫിന് ബാറ്റിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയയുമായുള്ള പരമ്പരയിലേക്ക് മാത്രമാണ് നിയമനം. മുഖ്യപരിശീലകസ്ഥാനത്ത് സഖ്ലെയിൻ മുഷ്താഖ് ഒരു വർഷം കൂടി തുടരുമെന്ന് പാക് ക്രിക്കറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.