SHARE

ലോകകപ്പിന്റെ സാധ്യതാ ടീമിലുൾപ്പെട്ട 23 താരങ്ങൾക്ക് ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റ് നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ ഫിറ്റ്നസ് അളക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിർണായക നീക്കം നടന്നത്. വെറ്ററൻ ഓൾ റൗണ്ടർ മൊഹമ്മദ് ഹഫീസ്, നായകൻ സർഫറാസ് അഹമ്മദ് എന്നിവർ യോ-യോ ടെസ്റ്റിൽ പാസായെന്നാണ് ലഭിക്കുന്ന സൂചനകൾ.

മികച്ച ഫോമിലുള്ള ആബിദ് അലി, ഓൾ റൗണ്ടർ ഇമാദ് വസീം എന്നിവർക്ക് യോ-യോ ടെസ്റ്റിൽ വിജയിക്കാനായില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 17.4 പോയിന്റായിരുന്നു യോ-യോ ടെസ്റ്റിന്റെ പാസ് മാർക്ക്.‌ 20 മാർക്ക് നേടിയ മൊഹമ്മദ് റിസ്വാനാണ് യോ-യോ ടെസ്റ്റിൽ ഏറ്റവുമധികം സ്കോർ ചെയ്തത്. ഷാൻ മസൂദ്, ഹസൻ അലിഎന്നിവർ 19 പോയിന്റും നേടി.