SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരുങ്ങലിൽ. രണ്ടാം ദിവസം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഉയർത്തിയ 589 റൺസ് എന്ന ആദ്യ ഇന്നിം​ഗ്സ് സ്കോർ പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ്.

ഓസീസിന്റെ കൂറ്റൻ സ്കോറിന് മറുപടി നൽകാനിറങ്ങിയ പാകിസ്ഥാന് മൂന്ന് റൺസിലെത്തുമ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് റൺസെടുത്ത ഇമാം ഉൾഹഖിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. സ്കോർ 22 റൺസിലെത്തിയപ്പോൾ ക്യാപ്റ്റൻ അസർ അലിയെ പാറ്റ് കമ്മിൻസ് വീഴ്ത്തി. തുടർന്ന് കൃത്യമായ ഇടവേളകളിൽ പാകിസ്ഥാൻ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.

-Advertisement-

43 റൺസുമായി ബാബർ അസവും നാല് റൺസുമായി യാസിർ ഷായുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയക്കായി സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി. കമ്മിൻസും ജോഷ് ഹെയ്സൽവുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.