SHARE

പരസത്രീ ബന്ധം പരസ്യമായതോടെ പുലിവാലു പിടിച്ച പാക് ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ് മാപ്പു പറഞ്ഞു. താരം നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഒരാള്‍ പുറത്തു വിട്ടതോടെയാണ്. സംഭവം വിവാദമായതും ഇമാം ഉള്‍ ഹഖ് പ്രതിരോധത്തിലായതും

എന്നാല്‍ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചതായി ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊക്കെ താരങ്ങളുടെ സ്വകാര്യകാര്യങ്ങളാണെന്നതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ അച്ചടക്കവും മൂല്യങ്ങളും എല്ലാവരും ഉയര്‍ത്തിപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വസിം ഖാന്‍ പറഞ്ഞു.

ബോര്‍ഡുമായി കരാറിലുള്ള താരങ്ങള്‍ പാക് ക്രിക്കറ്റിന്റെ അംബാസിഡര്‍മാരാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.