SHARE

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ​ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടമായ ഇന്ത്യ പാക്ക് മത്സരം നടക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ബുദ്ധിമുട്ടി വിജയിച്ച ശേഷമാണ് ഇന്ത്യ പരമ്പരാ​ഗത വൈരികളായ പാക് പടയ്ക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിൽ തിരിച്ചെത്തി. ശ്രദ്ധുൽ ഠാക്കൂർ, ഖലീൽ അഹമ്മദ് എന്നിവർക്ക് പകരമാണിത്.

അതേസമയം തന്നെ ഹോങ്കോങ്ങിനോട് ആധികാരിക ജയം നേടിയ ശേഷമാണ് പാക് പട ഇന്ത്യയെ നേരിടാനെത്തുന്നത്. മിന്നുന്ന ഫോമിലുള്ള ഓപ്പൺ ഫഖർ സമൻ തന്നെയാണ് അവരുടെ കരുത്ത്. രണ്ട് മത്സരവും തോറ്റ ഹോങ്കോങ് പുറത്തായതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ ​ഗ്രൂപ്പിൽ ഒന്നാമതാകും.