SHARE

പാകിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിന് 167 റണ്‍സ് വിജയലക്ഷ്യം. സ്‌കോട്ടിഷ് ബോളർമാർ കരുതലോടെ പന്തെറിഞ്ഞപ്പോള്‍ നിശ്ചിത 20 ഓവറില്‍ 166-6 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. 49 റണ്‍സെടുത്ത ഷുഹൈബ് മാലികാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളിൽ മാലിക് നടത്തിയ വെടിക്കെട്ടാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.

ഫഖര്‍ സമാന്‍ (33), അഹമ്മദ് ഷെഹ്‌സാദ് (24), ഷദാബ് ഖാന്‍ (17), ഹുസൈന്‍ തലാത്ത് (17) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്‌കോട്‌ലന്‍ഡിന് വേണ്ടി മൈക്കല്‍ ലീസ്‌ക്ക് മൂന്നും ക്രിസ് സോള്‍ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം പാകിസ്ഥാന്‍ 48 റണ്‍സിന് വിജയിച്ചിരുന്നു.

മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ 158-6 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഗാരി വില്‍സണാണ് ഐറിഷ് നിരയില്‍ തിളങ്ങിയത്. നെതര്‍ലന്‍ഡിന് വേണ്ടി വാന്‍ ഡെര്‍ മെര്‍വെ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.