SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ മനീഷ് പാണ്ടെയെ ടീമിലെത്തിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. ലേലത്തിൽ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ബേസ് പ്രൈസിന്റെ പതിനൊന്നിരട്ടി രൂപ മുടക്കിയാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു പാണ്ടെ.

ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം ഈ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് കളിക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഗുജറാത്ത് ലയൺസിന്റെ താരമായിരുന്ന ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് 3.6 കോടി രൂപയാണ് ലേലത്തിൽ നിന്ന് ലഭിച്ചത്.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാൻ ജേസൺ റോയെ 1.5 കോടി രൂപയ്ക്ക് ഡെൽഹി ഡെയർ ഡെവിൾസ് ടീമിലെത്തിച്ചു.

ഓസ്ട്രേലിയൻ താരം ക്രിസ് ലിൻ 9.6 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി നടന്ന ശക്തമായ ലേലത്തിനൊടുവിലാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു ലിൻ.

ദക്ഷിണാഫ്രിക്കൻ താരം ഹഷീം അം ലയ്ക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. 1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്തിലും ലേലത്തിൽ വിറ്റു പോയില്ല‌.