ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് ഹാർദിക് പാണ്ഡ്യയാണ്. ടീ ക്യാപ്റ്റനെന്നതിനൊപ്പം തന്നെ മികച്ച ഓൾറൗണ്ട് പ്രകടനവും പാണ്ഡ്യ പുറത്തെടുത്തു. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പാണ്ഡ്യ തന്നെ.
ബാറ്റിങ്ങിൽ എക്കാലവും ഒരു വെടിക്കെട്ടുകാരനായാണ് പാണ്ഡ്യ അറിയപ്പെട്ടിരുന്നത്. എന്നാൽ സമീപകാലത്തേയി കുറേക്കൂടി നിലയുറപ്പിച്ചുള്ള ബാറ്റിങ്ങാണ് പാണ്ഡ്യ കാഴ്ചവയ്ക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ തന്നെ ശുഭമൻ ഗില്ലിന്റെ കിടിലൻ സെഞ്ച്വറിക്ക് സഹായമായത് പാണ്ഡ്യയുമായുള്ള കൂട്ടുകെട്ടാണ്. സ്ട്രൈക്ക് കൈമാറി കളിക്കുന്ന പാണ്ഡ്യ തന്റെ ഈ പുതിയ റോൾ ആസ്വദിക്കുകയാണ്. മുമ്പ് മഹേന്ദ്ര സിങ് ധോണി കളിച്ചുതുപോലെയുള്ള റോളാണ് താൻ ഏറ്റെടുക്കുന്നതെന്നാണ് പാണ്ഡ്യ ഇതേക്കുറിച്ച് പറഞ്ഞത്.
ബാറ്റിങ് ഓർഡറിൽ പിന്നിലേക്കിറങ്ങി കളിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല, മുമ്പ് മഹി ഈ റോൾ കളിച്ചിട്ടുണ്ടല്ലോ, അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു, അന്ന് ഞാൻ സിക്സുകൾ ഒരുപാട് അടിച്ചിരുന്നു, എന്നാൽ പെട്ടെന്ന് അദ്ദേഹം പോയതോടെ, ആ ദൗത്യം എന്നിലേക്കെത്തിച്ചേർന്നു, എന്നാൽ എനിക്കതൊരു പ്രശ്നമല്ല, ടീമിന് മികച്ച റിസൾട്ടുകൾ കിട്ടുന്നുണ്ടല്ലോ, അതുകൊണ്ട് തന്നെ ഞാൻ കുറച്ച് പതിയെ കളിച്ചാലും കുഴപ്പമില്ല, പാണ്ഡ്യ ഇന്നലെ മത്സരശേഷം പറഞ്ഞു.