SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിച്ചിറങ്ങാന്‍ തയ്യാറെടുക്കുകയാണ് സഹോദരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയും കൃണാല്‍ പാണ്ഡ്യയും. എന്നാല്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പരസ്പരം ട്രോളിയാണ് ഇരുവരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പരിശീലനത്തിനിടെയുള്ളതാണ് വീഡിയോകള്‍. ബാറ്റിംഗ് പരിശീലനത്തിന്റെയാണ് ഹാര്‍ദ്ദികിന്റെ വീഡിയോ കൃണാലാണ് ബൗളര്‍. സൂപ്പര്‍ ബാറ്റിംഗാണ് ഹാര്‍ദ്ദിക് നടത്തുന്നത്. ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ് തലയില്‍ കൊള്ളാതെ കഷ്ടിച്ചാണ് കൃണാല്‍ രക്ഷപെടുന്നത്. ഇതിനുള്ള അടിക്കുറുപ്പ് ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്. ഈ റൗണ്ട് ഞാന്‍ ജയിച്ചു ബിഗ് ബ്രോ കൃണാല്‍, സോറി ഞാന്‍ നിന്റെ തല തെറിപ്പിക്കേണ്ടതായിരുന്നു.

മറ്റരു വീഡിയോയിലൂടെയാണ് കൃണാലിന്റെ മറുപടി. തന്റെ ബോളില്‍ സ്‌ട്രെയ്റ്റ് ഡ്രൈവിനു ശ്രമിച്ച ഹാര്‍ദ്ദിക് ബീറ്റണാകുന്നതിന്റെ വീഡിയോയാണ് കൃണാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഹഹ നീ എന്തു കൊണ്ട് ഈ വീഡിയോ അപ് ലോഡ് ചെയ്തില്ല എന്നാണ് അടിക്കുറിപ്പ്.