SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്തെത്തിക്കഴിഞ്ഞു. ടൂർണമെന്റ് ആരംഭിക്കാൻ ഇനി വെറും 8 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകളെല്ലാം അതിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലിൽ തങ്ങളുടെ നാലാം കിരീടം ലക്ഷ്യം വെച്ചെത്തുന്ന മുംബൈ ഇന്ത്യൻസ് തങ്ങളുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്.

ഹാർദിക് പാണ്ട്യ, ക്രുനാൽ പാണ്ട്യ, ഇഷാൻ കിഷൻ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം എത്തിയതോടെ മുംബൈ പരിശീലന ക്യാമ്പ് ഉഷാറായി. പരിക്കിൽ നിന്ന് മോചിതനായെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യയാണ് ടീമിൽ കഴിഞ്ഞ‌ ദിവസം ഏറ്റവും കൂടുതൽ നേരം പരിശീലനം നടത്തിയത്. അതിൽ കൂടുതൽ സമയവും അദ്ദേഹം ചിലവഴിച്ചത് ഹെലികോപ്ടർ ഷോട്ട് പരിശീലിക്കാനായിരുന്നു. ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെ ട്രേഡ്മാർക്ക്‌ ഷോട്ടായ ഹെലികോപ്ടർ ഷോട്ട് പരിശീലിക്കുന്നതിന്റെ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പാണ്ട്യ പങ്ക് വെച്ചിട്ടുമുണ്ട്.