SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരങ്ങളിൽ ഒരാളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. കളിക്കിടയിൽ തകർപ്പൻ ഡൈവിംഗുകളിലൂടെയും മറ്റും താരം അത് തെളിയിക്കാറുമുണ്ട്. നേരത്തെ ഓസീസിനെതിരെ സിഡ്നിയിൽ നടന്ന ടെസ്റ്റിനിടെ അക്രോബാറ്റിക്ക് കിക്ക് അപ്പ് മൂവിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന പന്ത്, ഇപ്പോളിതാ ഓസീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടെ വീണ്ടും തന്റെ ‘അഭ്യാസം’ പുറത്തെടുത്തിരിക്കുന്നു.

അഞ്ചാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ നാൽപ്പത്തിയെട്ടാം ഓവറിൽ പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ പന്ത് തകർപ്പൻ കിക്ക് അപ്പ് മൂവിലൂടെ ചാടിയെഴുന്നേൽക്കുകയായിരുന്നു. ഡബ്ല്യൂ ഡബ്ല്യൂ ഇ സൂപ്പർ താരം ഷോൺ മൈക്കിൾസിനെ അനുകരിക്കും വിധമുള്ള പന്തിന്റെ കിക്കപ്പ് മൂവ് ആരാധകരേയും വലിയ ആവേശത്തിലാഴ്ത്തി. താരം മത്സരത്തിനിടെ കാഴ്ച വെച്ച അക്രോബാറ്റിക്ക് നീക്കം സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്.

Pant's acrobatics

From 175-2 to restricting Australia to 272-9 in 50 overs, India have jumped back into the game quite like Rishab Pant. #TeamIndia #INDvAUS

Indian Cricket Team ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಮಾರ್ಚ್ 13, 2019