SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ നിന്ന് വിട്ടുനിന്ന നായകൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ റിഷബ് പന്തും ടീമിലിടം പിടിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് കളിച്ച ടീമിൽ നിന്ന് പല താരങ്ങളും പുറത്തായി. പ്രധാന ബൗളർമാരായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ ടീമിലില്ല. ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് തുടങ്ങിയവരേയും ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. സിദ്ധാർഥ് കൗളും ദീപക്ക് ചഹാറും ടീമിൽ നിന്ന് പുറത്തായപ്പോൾ ഖലീൽ അഹമ്മദ്, ഷർദുൽ ഠാക്കൂർ എന്നിവർ സ്ഥാനം നിലനിർത്തി. മുഹമ്മദ് ഷമി ടീമിൽ തിരച്ചെത്തിയിട്ടുണ്ട്.

ടീം- വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ,അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ്.ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ,യുസ്വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്, മുഹമ്മദ് ഷമി,ഖലീൽ അഹമ്മദ്, ഷർദുൽ ഠാക്കുർ, കെ.എൽ. രാഹുൽ