SHARE

സീനിയർ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ പിൻഗാമിയെന്ന വിശേഷണത്തോടെ ഇന്ത്യൻ ടീമിലെത്തിയ താരമാണ് യുവ താരം ഋഷഭ് പന്ത്. എന്നാൽ ഇതു വരെ ടീമിനായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനോ, ടീമിലെ സ്ഥാനം ഉറപ്പുവരുത്താനോ താരത്തിന് കഴിഞ്ഞില്ല. തുടർച്ചയായി പരാജയമായിട്ടും പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ ഇന്ത്യൻ ടീമിൽ ലഭിക്കുന്നതിന് എതിരെ മുൻപ് പല തവണ ആരാധകർ വിമർശനം ഉയർത്തിയിരുന്നു.

ഇപ്പോളിതാ ഇന്ത്യൻ ടീം മാനേജ്മെന്റിൽ നിന്ന് ശക്തമായ പിന്തുണയാണ് ഋഷഭ് പന്തിന് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തി ടീമിന്റെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോർ രംഗത്തെത്തിയിരിക്കുന്നു. എന്നാൽ‌ ടീമിൽ ധോണിക്ക് പകരക്കാരനാവുക എന്നത് പന്തിന് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും റാത്തോർ കൂട്ടിച്ചേർത്തു.ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്റെ വാക്കുകൾ. ” റാത്തോർ പറയുന്നത് ഇങ്ങനെ, ” കഴിഞ്ഞ വർഷം പന്തിന് അത്ര മികച്ച സമയമായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല. എന്നാൽ ടീം മാനേജ്മെന്റിന്റെ അതി ശക്തമായ പിന്തുണ പന്തിനുണ്ട്. അദ്ദേഹം ഒരു സ്പെഷ്യൽ താരമാണെന്ന് ഞങ്ങൾ കരുതുന്നു. ഫോമിലേക്ക് എത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയും.” വിക്രം റാത്തോർ പറഞ്ഞു നിർത്തി.