SHARE

ലോകഫുട്ബോളിൽ തന്നെ നിലവിലുള്ള ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡർമാരിൽ മുൻനിരയിലാണ് ജർമൻ താരം ടോണി ക്രൂസിന്റെ സ്ഥാനം. സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ ഈ പതിറ്റാണ്ടിലെ യൂറോപ്യൻ മേധാവിത്വത്തിൽ നിർണായകപങ്ക് വഹിച്ചത് ക്രൂസുൾപ്പെട്ട മധ്യനിരയാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി റയൽ മഡ്രിഡിന് അത്ര നല്ല കാലമല്ലയിരുന്നു. എന്നാലിപ്പോൾ പിഴവുകൾ ഒക്കെ പരിഹരിച്ച് ക്ലബ് തിരിച്ചുവരുന്നുണ്ട്. റയലിന്റെ ഈ തിരിച്ചുവരവിലും ശ്രദ്ധേയപ്രകടനുമായി ക്രൂസ് കളിക്കളം നിറയുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ക്രൂസിന്റെ മികവിനെക്കുറിച്ച് ചില മാധ്യമങ്ങൾ ഒരു കണക്ക് മുന്നോട്ടുവച്ചത്. അത് പ്രകാരം. റയൽ മഡ്രിഡിനായി ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ക്രൂസിന്റെ പാസിങ് ആക്യുറസി 90 ശതമാനത്തിന് മുകളിലാണ്. ലോകഫുട്ബോളിൽ തന്നെ മറ്റൊരു താരത്തിനും അവകാശപ്പെടനില്ലാത്ത നേട്ടമാണിത്.

2014-ൽ ലോകകപ്പിന് പിന്നാലെയാണ് ക്രൂസ് റയലിലെത്തുന്നത്. തുടർന്ന് റയലിൽ ക്രൂസിനിത് ആറാം സീസണാണ്. ഇതുവരെ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 250 മത്സരങ്ങൾ ക്രൂസ് കളിച്ചു. ഇതിൽ എല്ലാം തന്നെ ക്രൂസ് നൽകിയ 90 ശതമനത്തിലേറെ പാസുകളും കൃത്യമായി സഹതാരങ്ങളിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലാവസിനെതിരായ ലീ​ഗ് മത്സരത്തിലും 93 ശതമാനമായിരുന്നു ക്രൂസിന്റെ പാസുകളുടെ കൃത്യത. പല മത്സരങ്ങിലും ക്രൂസിന്റെ പാസിങ് ആക്യൂറസി 100 ശതമാനവും ആയിട്ടുണ്ട്.

പാസിങ്ങിന് പുറമെ സെറ്റ് പീസുകളിലും ഷോട്ടുകളിലുമെല്ലാം അപാര കൃത്യതയാണ് ക്രൂസ് പുലർത്തുന്നത്. ഇതോടെ തന്നെ സ്നൈപ്പർ എന്ന വിളിപ്പേര് നേരത്തെ തന്നെ ക്രൂസിന് കിട്ടിക്കഴിഞ്ഞു.