SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏററവും വിലയേറിയ വിദേശ താരമായ പാറ്റ് കമ്മിന്‍സിന് ആരാധകന്റെ സര്‍പ്രൈസ് സമ്മാനം. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയാക്കായി എത്തിയ പാറ്റ് ക്യുമ്മിന്‍സിനെയാണ് ആരാധകന്‍ 2015 ലെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജേഴ്‌സി നല്‍കി സ്വീകരിച്ചത്. കമ്മിന്‍സിന്റെ പേരുള്ള ജേഴ്‌സിയാണ് സമ്മാനിച്ചത്.

ഈ സീസണില്‍ 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കൊത്ത കമ്മിന്‍സിനെ സ്വന്തമാക്കിയത്. ആരാധകന്റെ സര്‍പ്രൈസ് സമ്മാനം തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും ഒരുപാട് നല്ല ഒര്‍മ്മകള്‍ തനിക്ക് നല്‍കുന്ന ജേഴ്‌സിയാണിതെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു.

-Advertisement-

2014-2015 സീസണില്‍ കമ്മിന്‍സ് കൊല്‍ക്കൊത്തയ്ക്കായി കളിച്ചിട്ടുണ്ട്. ജഴ്‌സി സമ്മാനം ലഭിച്ചതിലെ സന്തോഷം താരം പങ്കുവെയ്ക്കുന്ന വീഡിയോ കൊല്‍ക്കൊത്ത ടീം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കു വെച്ചു.