SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹപരിശീലകനായ പാട്രിക്ക് വാൻ കെറ്റ്സ് അന്തരിച്ചു. കഴിഞ്ഞ കുറേ നാളുകളായി അസുഖബാധിതനായിരുന്നു പാട്രിക്ക്.

55-കാരനായ പാട്രിക്ക് ബെൽജിയം സ്വദേശിയായിരുന്നു. കഴിഞ്ഞ സീസണിൽ ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തിയതിന് പിന്നാലെയാണ് പാട്രിക്കിനേയും ഒപ്പം കൂട്ടിയത്. ബെൽജിയം ക്ലബ് സ്റ്റാൻ‍ഡേർഡ് ലി​ഗയിൽ ഒന്നിച്ചുപ്രവർത്തിച്ചവരാണ് ഇരുവരും. പ്രീ സീസണിൽ നാല് മാസത്തോളം ബ്ലാസ്റ്റേഴ്സിനൊപ്പം പാട്രിക്ക് ഉണ്ടായിരുന്നു.

ഐഎസ്എൽ എട്ടാം സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾ മുമ്പ് മാത്രമാണ് പാട്രിക്ക് ക്ലബ് വിട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് പാട്രിക്ക് ക്ലബ് വിടുന്നതെന്നായിരുന്നു അറിയിച്ചത്. പിന്നീടാണ് അദ്ദേഹം അസുഖബാധിതനാണെന്ന് വാർത്തകൾ വന്നത്.