SHARE

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പാക് സന്ദര്‍ശനത്തിന് മറ്റു രാജ്യങ്ങളുടെ ടീമുകള്‍ മടിച്ചു നില്‍ക്കെ ഒരു ക്രിക്കറ്റ് മത്സരം നടത്താന്‍ പോലും സുരക്ഷിതമല്ല തങ്ങളുടെ രാജ്യം എന്ന ചീത്തപ്പേരു മാറ്റിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. പ്രധാന താരങ്ങള്‍ വിട്ടു നിന്നെങ്കിലും ശ്രീലങ്കയുടെ ദേശീയ ടീമിനെ പാകിസ്ഥാനിലെത്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനു കഴിഞ്ഞിരുന്നു.

ഈ ആത്മ വിശ്വാസത്തിലാണ് പാക് ബോര്‍ഡ് വീണ്ടും ശ്രമങ്ങള്‍ നടത്തുന്നത്. പുതുതായി സൗത്ത് ആഫ്രിക്കയേയും അയര്‍ലണ്ടിനേയുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു മുമ്പില്‍ ഈ അപേക്ഷയുമായി പാക് ബോര്‍ഡ് പ്രതിനിധികള്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാല്‍ അനുകൂല തീരുമാനം ഒരിടത്തുനിന്നും ലഭിച്ചതായി സൂചനകളില്ല.

-Advertisement-

ഈ രണ്ടു ടീമുകളെ എത്തിച്ച് സുരക്ഷിതമായി മത്സരങ്ങള്‍ നടത്താനായാല്‍ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും അടക്കം നാട്ടിലെത്തിക്കാനാവുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായാണ് ഈ ടീമുകളെ പ്രതീക്ഷിക്കുന്നത്

അതേ സമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ക്കായി ശ്രീലങ്കയേയും ബംഗ്ലാദേശിനേയും പാകിസ്ഥാനിലെത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.