SHARE

ചെൽസിയുടെ സ്പാനിഷ് സൂപ്പർ താരം പെഡ്രോ ക്ലബ് വിടുന്നു. ഫ്രാങ്ക് ലാംപാർഡ് പരിശീലകനായി എത്തിയശേഷം ടീമിൽ അവസരം കുറഞ്ഞതോടെയാണ് സ്പാനിഷ് താരം ക്ലബ് വിടാനൊരുങ്ങുന്നത്.

ഈ സീസണോടെ ചെൽസിയുമായുള്ള പെഡ്രോയുടെ കരാർ അവസാനിക്കും. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരം ക്ലബ് വിട്ടേക്കുമെന്നാണ് സൂചന. 32-കാരനായ പെഡ്രോയെ തേടി അമേരിക്കൻ മേജർ ലീ​ഗ് സോക്കർ ക്ലബുകൾ രം​ഗത്തുണ്ട്. സൂപ്പർതാരം ഡേവിഡ് ബെക്കാം ഉടമയായ ഇന്റർ മയാമിയും സൂപ്പർ ക്ലബ് ന്യൂയോർക്ക് സിറ്റിയുമാണ് മുൻ ബാഴ്സ താരമായ പെഡ്രോയ്ക്കായി രം​ഗത്തുള്ളത്. ഇരു ക്ലബുകളും മാർക്വി താരമായാണ് പെഡ്രോയെ പരി​ഗണിക്കുന്നത്. അതിനാൽ തന്നെ ഉടൻ താരത്തെ സ്വന്തമാക്കാൻ ഇവർ ശ്രമിച്ചേക്കും.

പെപ് ​ഗ്വാർഡിയോല ബാഴ്സ പരിശീലകനായിരിക്കെ ടീമിലെ പ്രധാന താരമായിരുന്നു പെഡ്രോ. ബാഴ്സയ്ക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളും അഞ്ച് ലാ ലി​ഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.