SHARE

കേരളത്തിലെ സെലിബ്രിറ്റി ടീമുകള്‍ പങ്കെടുക്കുന്ന ഡോ. അജിത്ത് രവി സംഘടിപ്പിക്കുന്ന പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു. 16 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി പോരാടുന്ന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും. കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായ, ദൃശ്യമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ടീമുകള്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക സെലിബ്രിറ്റി ടൂര്‍ണമെന്റാണ് പെഗാസസ് കപ്പ്.

ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത് കൊച്ചി മ്യൂസിക് ചലഞ്ചേഴ്‌സ്, ഡയറക്ടേഴ്‌സ് ഇലവന്‍, മാ ഫൈറ്റേഴ്‌സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ഇലവന്‍, ടീം ഡാന്‍സേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, ഇന്‍ഡിവുഡ് ടീമുകളാണ്. തിങ്കളാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ കൊച്ചി മ്യൂസിക് ചലഞ്ചേഴ്‌സ്-ഡയറക്ടേഴ്‌സ് ഇലവന്‍, മാ ഫൈറ്റേഴ്‌സ്-മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ഇലവന്‍- ടീം ഡാന്‍സേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള- ഇന്‍ഡിവുഡ് ടീമുകള്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ തലം മുതല്‍ നോക്കൗട്ട് ടൂര്‍ണമെന്റാണ്. ബുധനാഴ്ച്ചയാണ് ഫൈനല്‍. സെലിബ്രിറ്റി ഇവന്റ് കമ്പനിയായ പെഗാസസാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മണപ്പുറം ഫിനാന്‍സാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, ടീം ഓണ്‍ലൈന്‍, ഡാന്‍സേഴ്‌സ്, ടെലിവിഷന്‍ സ്‌ട്രൈക്കേഴ്‌സ്, ഡയറക്ടേഴ്‌സ് ഇലവന്‍, പ്രൊഡ്യൂസേഴ്‌സ് ഇലവന്‍, സുവി സ്‌ട്രൈക്കേഴ്‌സ്, കൊറിയോഗ്രാഫേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, ഡയറക്ടേഴ്‌സ് ഇലവന്‍ എ, ടീം വെള്ളിത്തിര, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മെലഡി ഹീറോസ്, ഐഡിയാസ്, ഇന്‍ഡിവുഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.