SHARE

ലോകഫുട്ബോളിൽ നിലവിൽ പെനാൽറ്റി ​ഗോളാക്കുന്നതിൽ ഏറ്റവും മികവ് പുലർ‍ത്തുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ ക്ലബുകൾക്കും ദേശീയ ടീമിനുമായി ഇതുവരെ 121 തവണയാണ് റൊണാൾഡോ പെനാൽറ്റി വലയിലെത്തിച്ചിരിക്കുന്നത്. ട്രാൻസ്ഫർമാർക്കറ്റിലെ കണക്കുകൾ പരിശോധിച്ച് സ്പാനിഷ് പത്രമായ മാർക്കയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

കരിയറിൽ ആകെ 143 തവണയാണ് റൊണാൾഡോ പെനാൽറ്റി എടുത്തിരിക്കുന്നത്. ഇതിൽ 121എണ്ണം വലയിലെത്തിയപ്പോൾ 22 എണ്ണം പാഴായി. അതായത് എടുത്ത പെനാൽറ്റി കിക്കുകളിൽ 85 ശതമാനവും റൊണാൾഡോ വലയിലെത്തിച്ചിട്ടുണ്ട്. ആകെ എടുത്ത 115 പെനാൽറ്റികളിൽ 89 എണ്ണമാണ് ലയണൽ മെസി വലയിലെത്തിച്ചിരിക്കുന്നത്. പാഴാക്കിയതാകട്ടെ 26 കിക്കുകളും. 77 ശതമാനം കിക്കുകൾ മാത്രമാണ് മെസി ലക്ഷ്യത്തിലെത്തിച്ചത്

-Advertisement-

ബ്രസീൽ താരം നെയ്മറാകട്ടെ ആകെ എടുത്ത 64 പെനാൽറ്റി കിക്കുകളിൽ 51എണ്ണം വലയിലെത്തിച്ചു. ലൂയിസ് സുവാരസ് 49 കിക്കുകളിൽ 40-ും ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്. 82 ശതമാനം കിക്കുകളും സുവാരസ് വലയിലെത്തിച്ചു. ശതമാനക്കണക്കിൽ റൊണാൾഡോയ്ക്ക് മുന്നിൽ കരീം ബെൻസിമയും ഈഡൻ ഹസാർഡുമുണ്ട്. എന്നാൽ ആകെ 17 തവണമാത്രമാണ് ബെൻസിമ പെനാൽറ്റി എടുത്തിട്ടുള്ളത്. ഇതിൽ 15-ും ലക്ഷ്യത്തിലെത്തി. 88 ശതമാനം കിക്കും ലക്ഷ്യത്തിൽ. അത്രതന്നെ വിജയശതമാനമുള്ള ഹസാർഡാകട്ടെ 56 കിക്കിൽ 49-ും വലയിലെത്തിച്ചു.

ഇതുവരെ ആകെ 25 തവണ പെനാൽറ്റി കിക്കെടുത്ത അന്റോയിൻ ​ഗ്രീസ്മെന്റേതാണ് സൂപ്പർതാരങ്ങളിൽ ഏറ്റവും മോശം റെക്കോർഡ്. 17 കിക്കുകൾ മാത്രമാണ് ​ഗ്രീസ്മെൻ വലയിലെത്തിച്ചത്. അതായത് വെറും 68 ശതമാനം കിക്കുകളാണ് ലക്ഷ്യം കണ്ടത്.