SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവും വേ​ഗത്തിൽ നൂറ് മത്സരങ്ങൾ വിജയിക്കുന്ന പരിശീലകനെന്ന റെക്കോർഡ് പെപ് ​ഗ്വാർഡിയോളയ്ക്ക്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരായ വിജയത്തോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഈ നേട്ടം കൈവരിച്ചത്.

ഇന്നലെ സിറ്റിയുടെ മൈതാനമായ എത്തിഹാദിൽ നടന്ന മത്സരം പെപ്പിന്റെ കരിയറിൽ 134-ാമത്തെ മാത്രം പ്രീമിയർ ലീ​ഗ് മത്സരമായിരുന്നു. നേരത്തെ 142 മത്സരങ്ങളിൽ നിന്ന് നൂറ് വിജയം നേടിയ ഹോസെ മൗറീന്യോയുടെ റെക്കോർഡാണ് പെപ് മറികടന്നത്. ചെൽസി പരിശീലകനായിരിക്കെ 2014 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ വിജയത്തോടെയാണ് മൗറീന്യോ ഈ റെക്കോർഡ് ഇട്ടത്.

ലിവർപൂളിന്റെ യുർ​ഗൻ ക്ലോപ്പാണ് ഇക്കാര്യത്തിൽ മൂന്നാമൻ. 159-ാം പ്രീമിയർ ലീ​ഗ് മത്സരത്തിലാണ് ക്ലോപ്പ് നൂറാം വിജയം നേടിയത്. അതും ഈ മാസം ആദ്യം ചിരവൈരികളായ എവർട്ടനെതിരെ നേടിയ വിജയതതോടെ