SHARE

അഞ്ഞൂറ് മില്യൺ യൂറോ തന്നാലും മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡനെ വിൽക്കില്ലെന്ന് പരിശീലകൻ പെപ് ​ഗ്വാർഡിയോള. സിറ്റിയിൽ അവസരങ്ങൾ പരിമിതപ്പെട്ടതോടെ ഫോഡൻ ക്ലബ് വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു പെപ്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി പദ്ധികളിലെ ഏറ്റവും പ്രധാന താരമാണ് ഫോഡൻ. ഫോഡനുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കിയത് വെറുതെയല്ല. ഒരു സാഹചര്യത്തിലും ഞങ്ങൾ വിൽക്കാനാ​ഗ്രഹിക്കാത്ത ഒരേയൊരു താരമാണ് ഫോഡൻ, അതിപ്പോൾ 500 മില്യൺ യൂറോ കിട്ടിയാലും മാറ്റമില്ല, സൺ പത്രത്തോട് പെപ് പറഞ്ഞു.

ഫിൽ ഫോഡൻ എവിടേയ്ക്കും പോകുന്നില്ല, ഫോഡന് പകരമായി ആരേയും ഞങ്ങൾ കണ്ടിട്ടില്ല. ഡേവി‍ഡ് സിൽവ ക്ലബ് വിടുന്നോതോടെ സിറ്റി മധ്യനിരയെ നയിക്കുന്ന ഫിൽ ഫോഡൻ എന്ന മാന്ത്രികനായിരിക്കും, പെപ് കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റിയുടെ അക്കാദമി താരമായ ഫോഡൻ 2017 മുതൽ സീനിയർ ടീമിലുണ്ട്. അതേവർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലെ മികച്ച കളിക്കാരനും ഫോഡനായിരുന്നു.