SHARE

ഇന്നലെ ഇം​ഗ്ലീഷ് ലീ​ഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായതോടെ പരിശീലകൻ പെപ്പ് ​ഗ്വാർഡിയോളയുടെ കരിയറിലെ കിരീടനേട്ടം 29 ആയി. മൂന്ന് ക്ലബുകളിലായി പരിശീലകവേഷമണിഞ്ഞിട്ടുള്ള പെപ്പിന്റെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ഇതോടെ ഓരോ 23 മത്സരത്തിലും ഒരു കിരീടം എന്ന തരത്തിലാണ് നേട്ടങ്ങൾ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ ബി ടീമിലാണ് പെപ്പ് ആദ്യം പരിശീലതനായെത്തിയത്. പിന്നീട് സീനിയർ ടീം. അവിടെ നിന്ന് ജർമനിയിലെത്തിയ പെപ്പ് ബയേൺ മ്യൂണിച്ചിന്റെ ചുമതലയേറ്റു. ഒടുവിൽ ഇം​ഗ്ലണ്ടിലെത്തിയ പെപ്പിന് സിറ്റിയിൽ ഇത് നാലാം സീസണാണ്. ഈ ക്ലബുകളിലെല്ലാമായി 667 മത്സരങ്ങളിലാണ് പെപ്പ് ടീമിനെ അണിനിരത്തിയത്. ഇതിൽ നിന്നാണ് 29 കിരീടനേട്ടങ്ങൾ.

ബാഴ്സലോണയ്ക്കൊപ്പം മൂന്ന് ലാ ലി​ഗയും രണ്ട് ചാമ്പ്യൻസ് ലീ​ഗുമടക്കം 14 കിരീടങ്ങളാണ് പെപ്പ് സ്വന്തമാക്കിയത്. ബയേണിൽ മൂന്ന് ബുന്ദ്സ്ലി​ഗയടക്കം ഏഴ് കിരീടങ്ങൾ. സിറ്റിയിൽ രണ്ട് പ്രീമിയർ ലീ​ഗടക്കം എട്ട് കിരീടങ്ങൾ. ഇതിന് പുറമെ ബാഴ്സ ബി ടീമിനൊപ്പം നാലാം ഡിവിഷനിലെ ലീ​ഗ് ജേതാക്കൾ.

പരിശീലിപ്പിച്ച മൂന്ന് രാജ്യങ്ങളിലും ലീ​ഗ് കിരീടങ്ങൾ സ്വന്തമാക്കാൻ പെപ്പിനായി. എന്നാൽ ചാമ്പ്യൻസ് ലീ​ഗ് ഇതുവരെ ബാഴ്സയ്ക്കൊപ്പം മാത്രമാണ് നേടിയത്.