SHARE

പെപെ നന്നായി എന്നൊക്കെ ആരാധകർ വെറുതേ പറയുന്നതാ. അടിക്കടി ഇടിക്കിടി എന്ന രീതിയിൽ റയൽ മഡ്രിഡിന്റെ പിൻനിരയിൽ കോട്ടകെട്ടിയിരുന്ന പെപെയെ ആരാധകർക്ക് തിരിച്ചുകിട്ടി. മുൻ ക്ലബായ പോർട്ടോയിലേക്ക് മടങ്ങിയെത്തി ആദ്യ മത്സരത്തിൽ തന്നെ മഞ്ഞക്കാർഡ് കണ്ടാണ് പെപെ പുതുവർഷത്തിന് തുടക്കം കുറിച്ചത്.

ലെയ്ക്സോയിസിനെതിരായ പോർച്ചു​ഗീസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് പോർട്ടോയ്ക്കായി പെപയുടെ രണ്ടാം അരങ്ങേറ്റം. മത്സരം ഇരുടീമുകളും ഓരോ ​ഗോൾ നേടി സമനിലയിൽ നിൽക്കെയാണ് പെപെ പഴയ പെപെ ആയത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ലെയിക്സോയിസിന്റെ മുന്നേറ്റതാരം പെഡ്രോയ്ക്ക് നേരെയാണ് പെപെയുടെ കുപ്രസിദ്ധമായി ടാക്കിൾ നടത്തിയത്. ഇതോടെ റഫറി പെപെയ്ക്ക് നേരെ മഞ്ഞക്കാർഡ് ഉയർത്തി.

മത്സരം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പോർട്ടോ ജയിച്ചു. റയൽ മഡ്രിഡിൽ നിന്ന് പോയ പെപെ കുറച്ചുനാൾ തുർക്കിഷ് ക്ലബ് ബെസിക്തസിലാണ് കളിച്ചത്. ഫൗളുകൾക്കും അടപിടിക്കും കുപ്രസിദ്ധമായ തുർക്കിഷ് ലീ​ഗിൽ എന്നാൽ പെപെ മര്യാദക്കാരനായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ബെസിക്തസ് തകർന്നപ്പോൾ, സ്വന്തം കരാർ റദ്ദാക്കുകയും ക്ലബ് ജീവനക്കാരിൽ ചിലർക്ക് സ്വന്തം കൈയ്യിൽ നിന്ന് ശമ്പളം നല്കുകയും ചെയ്താണ് പെപെ തുർക്കി വിട്ടത്.