SHARE

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരകളുടെ എല്ലാ ആവേശവും നിറഞ്ഞു നില്ക്കുന്നതാണ് ഇത്തവണത്തെ ടെസ്റ്റ് പരമ്പരയും. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തില്‍ 146 റണ്‍സ് ജയവുമായി കങ്കാരുക്കള്‍ തിരിച്ചടിച്ചു. പേസര്‍മാരുടെ സ്വര്‍ഗമായിരുന്ന പെര്‍ത്തില്‍ പക്ഷേ ഓസ്‌ട്രേലിയയ്ക്ക് മറ്റൊരു തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

മാച്ച് റഫറി രഞ്ജന്‍ മദുഗുലെ ഐസിസിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പെര്‍ത്ത് പിച്ചിനെ ശരാശരിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പിച്ചിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പാസ്മാര്‍ക്കാണ് ശരാശരിയെന്ന റിപ്പോര്‍ട്ട്. പിച്ച് ചില സമയത്ത് അപ്രതീക്ഷിതമായി പെരുമാറിയെന്നും മദുഗുലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെല്‍ബണില്‍ ഈ മാസം 26നാണ് ബോകസിംഗ് ഡേ ടെസ്റ്റ് അരംഭിക്കുന്നത്.

-Advertisement-

പെര്‍ത്തിലെ പോലെ പേസര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചൊരുക്കാന്‍ ഒരുങ്ങുന്ന ആതിഥേയരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് മാച്ച് റഫറിയുടെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പിച്ച് ബാറ്റ്‌സ്മാന്മാര്‍ക്കു കൂടി അനുകൂലമായ രീതിയില്‍ ഒരുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരായേക്കും. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത നേട്ടം തന്നെയാണ് മാച്ച് റഫറിയുടെ റിപ്പോര്‍ട്ട്.