SHARE

വിഖ്യാത ​ഗോൾകീപ്പർ പീറ്റർ ചെക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. എന്നാൽ ഫുട്ബോളിലല്ല ഐസ് ഹോക്കിയിലാണ് ചെക്ക് ഭാ​ഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.

ഇം​ഗ്ലണ്ടിലെ ഐസ് ഹോക്കി ടീമായ ​ഗ്വിൽഫോർഡ് ഫീനിക്സിന്റെ ​ഗോൾടെൻഡർ(​ഗോളി) ആയാണ് ചെക്ക് പുതിയ കരിയർ തുടങ്ങുന്നത്. ക്ലബുമായി കരാറും ചെക്ക് ഒപ്പുവച്ചു. ഫീനിക്സിന്റെ മൂന്നാം ​ഗോളിയായാണ് ചെക്ക് ടീമിലെത്തുന്നത്. നിലവിൽ ചെൽസിയുടെ ടെക്നിക്കൽ അഡ്വൈസറാണ് ചെക്ക്. ചെൽസിയിലെ തന്റെ ജോലിക്രമം അനുസരിച്ച് ഫീനിക്സിനൊപ്പം പരിശീലനം നടത്താനാണ് ചെക്കിന്റെ പദ്ധതി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരിലൊരാളായാണ് ചെക്കിനെ വിലയിരുത്തുന്നത്. ചെൽസിക്കൊപ്പം നാല് പ്രീമിയർ ലീ​ഗ് കിരീടം നേടിയ ചെക്ക്, യുവേഫ ചാമ്പ്യൻസ് ലീ​ഗും യൂറോപ്പാ ലീ​ഗും സ്വന്തമാക്കിട്ടുണ്ട്. പിന്നീട് ആഴ്സനലിലെത്തിയ ചെക്ക് ഈ വർഷമാണ് വിരമിച്ചത്.