SHARE

കരിയറിൽ ഒട്ടേറെ ക്ലബുകളിൽ കളിച്ച പരിചയമുണ്ട് ഇം​ഗ്ലീഷ് മുന്നേറ്റനിരക്കാരനായ പീറ്റർ ക്രൗച്ചിന്. എന്നാൽ മുപ്പത്തെട്ട് വയസ് തികഞ്ഞ് ദിവസങ്ങൾക്കകം വീണ്ടമൊരു ക്ലബ് മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഈ ഉയരക്കാരൻ സ്ട്രൈക്കർ

പ്രീമിയർ ലീ​ഗ് ക്ലബ് ബേൺലിയാണ് ക്രൗച്ചിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഇം​ഗ്ലീഷ് ക്ലബ് സ്റ്റോക്ക് സിറ്റിയുടെ താരമാണ് ക്രൗച്ച്. കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടതിനാൽ ഇപ്പോൾ അവിടെയാണ് ക്രൗച്ച് കളിക്കുന്നത്. സീസണിൽ ഇതുവരെ അത്ര നല്ല ഫോമിലല്ലെങ്കിലും താരത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ബേൺലിയുള്ളത്.

അതേസമയം തന്നെ ക്രൗച്ചിന് ടീമിലെത്തിക്കാനായി പകരം മുന്നേറ്റാരം സാം വോക്സിനെ ബേൺലി സ്റ്റോക്കിന് കൈമാറുമെന്നും വാർത്തകളുണ്ട്. 29-കാരനായ വോക്സ് വെയിൽസിന്റെ കളിക്കാരനാണ്. 2012 മുതൽ ബേൺലിക്കൊപ്പമുള്ള വോക്സ്, ഈ സീസണിൽ ഇതുവരെ നാല് ​ഗോളുകൾ മാത്രമാണ് അടിച്ചത്.