SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ചെൽസിയോട് വിടപറഞ്ഞ് ഇതി​ഹാസതാരം പീറ്റർ ചെക്ക്. ടെക്നിക്കൽ അഡ്വൈസർ സ്ഥാനത്ത് നിന്നാണ് ചെക്ക് രാജിവച്ചത്. ചെക്ക് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു. ക്ലബിന്റെ ഉടമയായി ടെഡ് ബോഹ്ലി ചുമതലയേറ്റശേഷമുള്ള പരിഷ്കാതരത്തിന്റെ ഭാ​ഗമാണ് ചെക്കിന്റെ പടിയിറക്കം.

ചെൽസിയുടെ ഇതിഹാസമായ വാഴ്ത്തപ്പെടുന്ന ചെക്ക്, കളിക്കളത്തോട് വിടപറഞ്ഞശേഷം 2019-ലാണ് പുതിയ റോളിൽ ക്ലബിൽ തിരിച്ചെത്തിയത്. ക്ലബ് ഡയറക്ടറായിരുന്ന മരീന ​ഗ്രനോവസ്കായിയക്കൊപ്പമായിരുന്നു ചെക്ക് പ്രവർത്തിച്ചത്. ക്ലബിന്റെ ട്രാൻസ്ഫർ കാര്യങ്ങളിലടക്കം നിർണായക പങ്ക് വഹിച്ച ചെക്ക്, യൂറോപ്യൻ സൂപ്പർ ലീ​ഗിനെതിരായ പ്രതിഷേധത്തിനിടെ ചെൽസി ആരാധകരോട് നേരിട്ട് സംസാരിച്ച് വലിയ പ്രശംസയേറ്റുവാങ്ങിയിരുന്നു.

റഷ്യൻ കോടീശ്വരൻ റോമൻ അബ്രഹാമോവിച്ച് ക്ലബ് വിറ്റതോടെയാണ് ബോഹ്ലി പുതിയ ഉടമയാകുന്നത്. തുടർന്ന ഭരണതലത്തിൽ വൻ പരിഷ്കാരങ്ങളാണ് ബോഹ്ലി നടത്തുന്നത്. ഇതിന്റെ ഭാ​ഗമായി നേരത്തെ മരീന ക്ലബ് വിട്ടിരുന്നു. തുടർന്നാണിപ്പോൾ ചെക്കും ചെൽസിയോട് വിടപറയുന്നത്.