SHARE

തുർക്കിഷ് സൂപ്പർ ലീ​ഗിന്റെ 2020-21 സീസണിൽ ബെസിക്തസ് കിരീടമുയർത്തി. ഇന്നലെ നടന്ന അവസാന ലീ​ഗ് മത്സരത്തിലും വിജയം നേടിയാണ് ബെസിക്തസ് തുർക്കിയിലെ സുൽത്തന്മാരായത്. പോയിന്റ് നിലയിൽ ഒപ്പമെങ്കിലും ​ഗോൾ വ്യത്യാസത്തിൽ ​ഗലാറ്റസരെയെ പിന്നിലാക്കിയാണ് ബെസിക്തസ് 16-ാം തവണ ലീ​ഗ് ജേതാക്കളാക്കുന്നത്.

ഇസ്താംബൂൾ ക്ലബുകളായ ബെസിക്തസിനും ​ഗലാറ്റസരെയ്ക്കും 40 ലീ​ഗ് മത്സരങ്ങളും പൂർത്തിയാപ്പോൾ 84 പോയിന്റ് വീതമാണുള്ളത്. എന്നാൽ അടിച്ച​ഗോളും വഴങ്ങിയ ​ഗോളും തമ്മിലുള്ള വ്യത്യാസത്തിൽ ബെസിക്തസ് മുന്നേറി. അതും വെറും ഒരു ​ഗോളിന്. ബെസിക്തസിന്റെ ​ഗോൾവ്യത്യാസം 45 അയപ്പോൾ ​ഗലാറ്റസരെയുടേത് 44 ആണ്. വിഖ്യാതതാരം മെസ്യൂട് ഓസിൽ കളിക്കുന്ന ഫെനർൂബാഷെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 82 പോയിന്റാണവർക്കുള്ളത്.

2016-17 സീസണിലാണ് ഇതിനുമുമ്പ് ബെസിക്തസ് തുർക്കിഷ് ലീ​ഗ് കിരീടമുയർത്തിയത്. തുർക്കിഷ് ലീ​ഗ് ജേതാക്കളായ ബെസിക്തസിന് ഡൊമസ്റ്റിക്ക് ഡബിൾ നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ആന്റല്യാസ്പോറിനെ തോൽപ്പിച്ചാൽ തുർക്കിഷ് കപ്പും ബെസിക്തസിന് സ്വന്തമാകും.