SHARE

മുന്‍ നായകനും വെടിക്കെട്ട് ബാററ്‌സ്മാനുമായരുന്ന സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ മുതല്‍ പലരും ഗാംഗുലിയോട് ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യമാണ് ക്രീസില്‍ നിന്നു കളിക്കുന്നതാണോ അതോ ബിസിസിഐ പ്രസിഡന്റായിരിക്കുന്നതോണോ കൂടുതല്‍ കഠിനമെന്ന്.

കഴിഞ്ഞ ദിവസം ഈ ചോദ്യം ഗാംഗുലിക്ക് നേരെ തന്നെ ഉയര്‍ന്നു ഒട്ടും സംശയമില്ലാതെ ഗാംഗുലി പറഞ്ഞു കടുത്ത സമ്മര്‍ദ്ദത്തില്‍ ഗ്രൗണ്ടില്‍ കളിക്കുന്നതാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതിനേക്കാള്‍ കഠിനം. ഇവിടെ തെറ്റുകളുണ്ടായാല്‍ തിരുത്താമെന്നും ഗാംഗുലി പറഞ്ഞു.

എന്നാല്‍ ഒരു കളിയില്‍ ബാറ്റിംഗിലൊരവസരം ലഭിക്കുമ്പോള്‍ പിഴച്ചാല്‍ പിന്നീടത് തിരുത്താനാവില്ലെന്നും ഒരു പക്ഷേ ടീമിന്റെ പരാജയത്തിലേയ്ക്കു തന്നെ കാര്യങ്ങള്‍ നീങ്ങുമെന്നും അത്രമാത്രം സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.