SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച താരം മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയനാണെന്ന് മുൻ ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഈ തിരഞ്ഞെടുപ്പ് പോച്ചെറ്റീനോ നടത്തിയത്.

ടോട്ടനത്തിന്റെ മുൻപ് പരിശീലിപ്പിച്ച താരങ്ങളെ ഒഴിച്ചുനിർത്തി പ്രീമിയർ ലീ​ഗിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുക്കാനാണ് പോച്ചെറ്റീനോയോട് ആവശ്യപ്പെട്ടത്. ഇതിലാണ് ബെൽജിയൻ താരമായ ഡി ബ്രുയനെ പോച്ചെറ്റീനോ ഒന്നമനാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ അർജന്റൈൻ താപം സെർജിയോ അ​ഗ്യൂറോയാണ് പോച്ചെറ്റീനോയുടെ ലിസ്റ്റിൽ രണ്ടാമൻ. ലിവർപൂളിന്റെ ബ്രസീലിയൻ മുന്നേറ്റതാരം റോബെർട്ടോ ഫിർമീന്യോയാണ് പോച്ചെറ്റീനോയുടെ ലിസ്റ്റിലെ മൂന്നാമൻ

ടോട്ടനം പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായശേഷം പോച്ചെറ്റീനോ അധികം മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. എന്നാൽ അടുത്തിടെയായി പുതിയ ഉടമകൾ എത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് പോച്ചെറ്റീനോയെ പരിശീലകനാക്കാൻ പദ്ധതിയിടുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനിടെ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചനയും പോച്ചെറ്റീനോ നൽകി