സൂപ്പര്‍ താരം ഹാരി മഗ്യുറിന് ഇരട്ടപ്പേരുകള്‍ക്ക് പണ്ടേ കുറവൊന്നുമില്ല. പഴയ ടീമായ ലൈസസ്റ്റര്‍ സിറ്റയില്‍ അദ്ദേഹത്തെ സ്ലാബ് ഹെഡ് എന്നാണ് വിളിച്ചിരുന്നു പേര് നല്കിയതോ സഹതാരമായ ജാമി വാര്‍ഡിയും. കളിക്കിടെ ബോള്‍ ഹെഡ് ചെയ്യാനുള്ള ഹാരിയുടെ കഴിവാണ് ഈ പേര് ഹാരിക്ക് സ്മ്പാദിച്ച് നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി അധിക സമയമാവുന്നതിനു മുമ്പേ മറ്റൊരു പേര് ചാര്‍ത്തി കിട്ടിയിരിക്കുകയാണ് ഈ താരത്തിന്. ഒരു പക്ഷെ അമാനുഷീകമായി കളിക്കുന്നതു കൊണ്ടായിരിക്കും ലഭിച്ചിരിക്കുന്ന പേര് മറ്റൊന്നുമല്ല ‘ ബീസ്റ്റ്’ എന്നാണ്. പേര് നല്‍കിയത് ആരാണ് എന്നതാണ് മറ്റൊരു രസം. സൂപ്പര്‍ താരവും പുതിയ സഹതാരവുമായ പോള്‍ ബോഗ്ബയാണ് പുതിയ പേരു നല്‍കിയിരിക്കുന്നത്.
26 കാരനായ ഈ സെന്റര്‍ ബാക്ക് കളിക്കാരന് ഏറ്റവും മൂല്യമേറിയ ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം ചെല്‍സെ 4-0 ത്തിനു പരാജയപ്പെടുത്തിയ മത്സരത്തില്‍ ഹാരി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.