SHARE

യൂറോകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിൽ നിന്ന് സൂപ്പർ താരം പോൾ പോ​ഗ്ബ പുറത്തായി. പരുക്കിനെത്തുടർന്ന് മധ്യനിരയിലെ മിന്നും താരമായ പോ​ഗ്ബയെ ഒഴിവാക്കിയത്. പോ​ഗ്ബയ്ക്ക് പകരക്കാരനായി ആഴ്സനലിന്റെ മധ്യനിരതാരം മത്തേവും ​ഗ്വെൻഡോസി ടീമിൽ ഇടം നേടി.

അൽബേനിയ, അൻഡോറ എന്നീ ടീമുകൾക്കെതിരെ ഈയാഴ്ച നടക്കുന്ന യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് ​ഗ്വെൻഡോസിയെ പരിശീലകൻ ദിദിയെ ദെഷാം ഉൾപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോ​ഗ്ബയ്ക്ക് കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ മത്സരത്തിനിടെയാണ് പരുക്കേറ്റത്. കണ്ണങ്കാലിന് പരുക്കേറ്റ പോ​ഗ്ബ മത്സരത്തിനിടെ പിൻവാങ്ങിയിരുന്നു. പിന്നാലെ ദേശീയ ടീമിൽ നിന്നും പരിശീലകൻ പോ​ഗ്ബയെ ഒഴിവാക്കുകയായിരുന്നു

-Advertisement-

ഇം​ഗ്ലീഷ് ക്ലബ് തന്നെയായ ആഴ്സനലിന്റെ താരമാണ് ​ഗ്വെൻഡോസി. സീസണിലിതുവരെ ആഴ്സനലിനായി നടത്തിയ മികച്ച പ്രകടനത്തോടെയാണ് ഇരുപതുകാരനായ ​ഗ്വെൻഡോസിക്ക് ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തിയത്. ഫ്രാൻസിന്റെ യൂത്ത് ടീമുകളിൽ സ്ഥിരസാന്നിധ്യമാണ് ​ഗ്വെൻഡോസി.

ഗ്വെൻഡോസി