SHARE

വരുന്ന ജനുവരിയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പോൾ പോഗ്ബയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.130 മില്യൺ ഡോളർ കിട്ടുകയാണെങ്കിൽ താരത്തെ വിൽക്കാൻ തയ്യാറാണെന്ന് യുണൈറ്റഡ് അധികൃതർ അറിയിച്ചതായി വർത്തകൾ പുറത്ത് വരുന്നു. സെപ്റ്റംബറിൽ പരിക്ക് പറ്റി പുറത്ത് പോയതാരം ഇത് വരെ കളത്തിലേക്ക് മടങ്ങിയെത്തിട്ടില്ല.

ഓൾഡ് ട്രാഫോഡിൽ തുടരാൻ താൽപര്യമില്ലെന്ന് പോഗ്ബ ഈയടുത്തായി വ്യക്തമാക്കിയിരുന്നു. ക്ലബുമായി അത്ര നല്ല ബന്ധത്തിലല്ല താരമുള്ളത്. അങ്ങനെയെങ്കിൽ 130 മില്യൺ ലഭിക്കുകയാണെങ്കിൽ താരത്തെ ജനുവരിയിൽ കൈമാറും. നിലവിൽ താരത്തിന് വേണ്ടി കൂടുതൽ ഓഫറുകൾ മുന്നോട്ട് വെക്കുന്നത് റയൽ മാഡ്രിഡാണ്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയൽ, പോഗ്ബയെ മാഡ്രിഡിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടിരുന്നില്ല. താരത്തെ വിൽക്കാനില്ലെന്നാണ് അന്ന് യുണൈറ്റഡ് പറഞ്ഞത്. ജനുവരിയിൽ തന്റെ ട്രാൻസ്ഫർ യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ ക്ലബിനായി കളിക്കാൻ താരം വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.