SHARE

ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ പോളണ്ടിനെതിരെ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗല്‍ മുന്നില്‍. 38ാം മിനുട്ടില്‍ പോളിഷ് പ്രതിരോധതാരം തിയാഗോ സിയോനെക്ക് നേടിയ സെല്‍ഫ് ഗോളാണ് സെനഗലിനെ മുന്നിലെത്തിച്ചത്.

ആദ്യ പകുതിയില്‍ ഒരു ടീമിനും വ്യക്തമായ ആധിപത്യമുണ്ടായിരുന്നില്ല. ഇരുഭാഗത്തും നിന്നും ചില മികച്ച മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു. ഒടുവില്‍ 38ാം മിനുട്ടില്‍ സെനഗലിന്റെ മുന്നേറ്റം. പോളണ്ട് ബോക്‌സിനടുത്ത് നിന്ന് സെനഗലിന്റെ ഇദ്രിസ ഗുവേയുടെ ഷോട്ട്. പോളണ്ടിന്റെ തിയാഗോ സിയോനെകിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്ക്. അതോടെ ആദ്യ പകുതിയിൽ സെനഗൽ മുന്നിലെത്തുകയും ചെയ്തു.