SHARE

ക്രിക്കറ്റ് മാച്ചിനിടെ നേട്ടങ്ങളുണ്ടാകുമ്പോള്‍ കോഹ്‌ലി നടത്തുന്ന ആഘോഷങ്ങള്‍ വാര്‍ത്തയാകാറുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി മാച്ചിനിടെ നടത്തിയ നോട്ട് ബുക്ക് ആഘോഷം ഉള്‍പ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ എതിര്‍ ടീം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് ഈ ആഘോഷങ്ങള്‍ അത്രയ്ക്കങ്ങ് സുഖിക്കുന്നില്ലെന്നും വ്യക്തം. ഇത് കഴിഞ്ഞ ദിവസം അദ്ദേഹം പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു.

കോഹ്‌ലിയുടെ ആഘോഷത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘എന്തു കൊണ്ടാണ് ഇത്രയേറെ ആഘോഷങ്ങള്‍ എന്നു കോഹ്‌ലിയോട് തന്നെ ചോദിക്കണം. അതിന് എനിക്ക് ഉത്തരമറിയില്ല. എന്താണ് ഉത്തരമെന്നു കോഹ്‌ലിയോട് ചോദിച്ചറിയുക. എനിക്കൊന്നുമറിയില്ല.’

വിശാഖപട്ടണത്ത് രണ്ടാം എകദിനത്തിനിടെ വിന്‍ഡീസ് നായകന്‍ പൊള്ളാര്‍ഡ് പുറത്തായപ്പോളും കോഹ്‌ലി ആഘോഷിച്ചിരുന്നു. ഈ സംഭവങ്ങളുടെ യെല്ലാം പശ്ചാത്തലത്തിലായിരുന്നു കോഹ്‌ലിയുടെ ആഘോഷത്തേക്കുറിച്ച് പൊള്ളാര്‍ഡിനോട് ചോദ്യമുയര്‍ന്നതും. അദ്ദേഹത്തിന്റെ അതൃപ്തി കലര്‍ന്ന ഉത്തരവും.