തനിക്ക് ക്രിക്കറ്റില്‍ നിന്നും വളരെ നേരത്തെ വിരമിക്കാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് എന്തിനാണെന്നും വെളിപ്പെടുത്തുകയാണ് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ്. താന്‍ ഉദ്ദേശിച്ചതിലും നാലു വര്‍ഷം കൂടുതല്‍ ക്രിക്കറ്റില്‍ തുടര്‍ന്നുവെന്നും അത് സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും സഹായിക്കാനാണെന്നും പോണ്ടിംഗ് പറഞ്ഞു.
സീനിയര്‍ താരങ്ങള്‍ കൂട്ടത്തോടെ വിരമിച്ചത് ഓസീസ് ക്രിക്കറ്റില്‍ വലിയൊരു ശൂന്യതയായിരുന്നു സൃഷ്ടിച്ചതെന്നും അത് മറികടക്കാനും കൂടിയാണ് ക്രിക്കറ്റില്‍ അന്നു തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ണറേയും സ്മിത്തിനേയും ലിയോണേയും പീറ്റര്‍ സിഡിലിനേയും സഹായിക്കുക എന്നതു കൂടി തന്റെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവരെല്ലാം അവരുടെ കരിയറിന്റെ തുടക്കത്തിലായിരുന്നുവെന്നും അതു കൊണ്ട് തന്നെ അതിജീവിക്കുക എന്ന കടമ്പ അവര്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു. മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് ആളില്ലാതെ പോയതാണ് പന്തു ചുരണ്ടല്‍ വിവാദത്തിനു പോലും കാരണമെന്നും പോണ്ടിംഗ് പറഞ്ഞു.
2010-2011 ല്‍ നായക സ്ഥാനമൊഴിഞ്ഞ പോണ്ടിംഗ് 2012-2013 ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.