SHARE

സൂപ്പർ താരം‌ മത്തേയ് പൊപ്ലാറ്റ്നിക്കിനെ ഹംഗറി‌ ക്ലബ്ബായ കപോസ്വാരി റാക്കോസിയിലേക്ക് ലോണിനയച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഒരു വർഷമാണ് ഈ ലോൺ കാലാവധി. ഈ സീസൺ അവസാനിക്കുന്നതോടെ താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തും. ഹംഗേറിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ എൻ ബി 1 ൽ കളിക്കുന്ന ടീമിലേക്കാണ് ഇപ്പോൾ പോപ്ലാറ്റ്നിക്ക് പോകുന്നത്. 95 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണിത്.

നേരത്തെ കഴിഞ്ഞ സീസണിലായിരുന്നു‌ സ്ലൊവേനിയൻ താരമായിരുന്ന‌ പൊപ്ലാറ്റ്നിക്കിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ പ്രധാനിയായിരുന്ന താരം 16 മത്സരങ്ങളിൽ 4 ഗോളുകളാണ് സ്കോർ ചെയ്തത്. ഇത്തവണ ഒഗ്ബെച്ചിയെപ്പോലുള്ള താരങ്ങൾ മുന്നേറ്റത്തിൽ എത്തിയതോടെ പൊപ്ലാറ്റ്നിക്കിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുന്ന കാര്യം സംശയമായിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ഹംഗറി ക്ലബ്ബിലേക്ക് ലോണിനയച്ചത് പോപ്ലാറ്റ്നിക്കിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടാകും.