SHARE

യൂറോ കപ്പിന് തൊട്ടുമുമ്പായി നടന്ന സൗഹൃദമത്സരത്തിൽ ഇസ്രയേലിനെ തകർത്ത് തരിപ്പണമാക്കി പോർച്ചു​ഗൽ. എതിരില്ലാത്ത നാല് ​ഗോളിനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പറങ്കിപ്പടയുടെ ആവേശജയം.

പോർച്ചു​ഗലിലെ ലിസ്ബനിൽ നടന്ന മത്സരത്തിൽ 42-ാം മിനിറ്റിലാണ് പോർച്ചു​ഗൽ ആദ്യം ലീഡെടുത്തത്. ബ്രൂണോ ഫെർണാണ്ടസാണ് ​ഗോൾ നേടിയത്. ​ഗോളിന് വഴിയൊരുക്കിയതാകട്ടെ ജാവോ കാൻസലോയും. രണ്ട് മിനിറ്റിന് ശേഷം റൊണാൾഡോ പോർച്ചു​ഗലിന്റെ ലീഡുയർത്തി. ഇക്കുറി ​ഗോളിന് വഴിയൊരുക്കിയത് ബ്രൂണോയാണ്. 86-ാം മിനിറ്റിൽ കാൻസലോയിലൂടെ പറങ്കിപ്പട ​ഗോൾപട്ടികയുയർത്തി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ തന്റെ രണ്ടാം ​ഗോൾ നേടി ബ്രൂണോ പോർച്ചു​ഗലിന്റെ വൻവിജയം ഉറപ്പുവരുത്തി.

മറ്റൊരു സൗഹൃദമത്സത്തിൽ അമേരിക്ക എതിരില്ലാത്ത നാല് ​ഗോളിന് കോസ്റ്റാറിക്കയെ തകർത്തു. അമേരിക്കയിൽ നടന്ന മത്സരത്തിൽ ബ്രണ്ടൻ ആരോൺസൻ, ഡാരിൽ ഡൈക്ക്,റെ​ഗ്​ഗ കാനോൺ,ജിയോവാനി റെയ്ന എന്നിവരാണ് അമേരിക്കയ്ക്കായി ​ഗോൾപട്ടികയിൽ ഇടം പിടിച്ചത്.