SHARE
Portugal HD

അടുത്ത മാസം ക്രൊയേഷ്യക്കെതിരെയും, സ്വീഡനെതിരെയും നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസാണ് ടീം പ്രഖ്യാപനം നടത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ് എന്നിവർ അടങ്ങിയ ടീമിൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ഫ്രാൻസിസ്കോ ട്രിൻ കാവോ, നെൽസൺ സെമഡോ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.

സെപ്റ്റംബർ അഞ്ചാം തീയതി പോർട്ടോയിലെ ഡൊ ഡ്രാഗോ സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരെയാണ് പോർച്ചുഗൽ ആദ്യം കളിക്കുക. തുടർന്ന് സ്വീഡനിലേക്ക് തിരിക്കുന്ന ക്ലബ്ബ്, സെപ്റ്റംബർ എട്ടിന് ആതിഥേയർക്കെതിരെയും മത്സരിക്കും.

പോർച്ചുഗൽ ടീം ഇങ്ങനെ,

ഗോൾകീപ്പർമാർ – ആന്തണി ലോപ്പസ്, റൂയി പട്രീഷ്യോ, റൂയി സിൽവ

ഡിഫൻഡർമാർ – ജാവോ കാൻസലോ, നെൽസൺ സെമഡോ, ഡൊമിംഗോസ് ഡുവാർട്ടെ, ജോസ് ഫോന്റെ, പെപെ, റൂബ ഡയസ്, മാരിയോ റൂയി, റാഫേൽ ഗുരേരോ

മിഡ്ഫീൽഡർമാർ – ഡാനിലോ പെരേര, റൂബെൻ നെവെസ്, ആന്ദ്രെ ഗോമസ്, ബ്രൂണോ ഫെർണാണ്ടസ്, റെനാറ്റോ സാഞ്ചസ്, ബെർണാഡോ സിൽവ, ജാവോ മൗട്ടീഞ്ഞോ, സെർജിയോ ഒലിവെയ്റ

ഫോർവേഡുകൾ – ഡിയഗോ ജോറ്റ, ആന്ദ്രെ സിൽവ, ക്രിസ്റ്റ്യാനോ‌ റൊണാൾഡോ, ട്രിൻ കാവോ, ഗോൺസാലോ ഗ്യുഡസ്, ജാവോ ഫെലിക്സ്