SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് സ്റ്റേഡിയത്തിന് നൽകാനുള്ള തയ്യാറെടുപ്പിലാണ് പോർച്ചു​ഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൻ. സ്പോർട്ടിങ്ങിന്റെ അക്കാദമി താരമായാണ് ഫുട്ബോളിലേക്കുള്ള റൊണാൾഡോയുടെ വരവ്.

ജോസെ അൽവാലദെ സ്റ്റേഡിയമെന്നാണ് 50,000 പേർക്കിരിക്കാവുന്ന സ്പോർട്ടിങ്ങിന്റെ ​ഗ്രൗണ്ടിന്റെ പേര്. ക്ലബ് സ്ഥാപകാം​ഗമായിരുന്നു അൽവലാദെ. 1956-ൽ നിർമിച്ച ഈ സ്റ്റേഡിയത്തിന്റെ പേരാണ് ക്രിസ്റ്റ്യനോ റൊണാൾ‍ഡോ അരീന അല്ലെങ്കിൽ സി.ആർ.സെവൻ അരീന എന്ന് മാറ്റാനായി ക്ലബ് അലോചിക്കുന്നത്. ഇക്കാര്യം ക്ലബ് പ്രസിഡന്റ് ഫെഡറിക്കോ വരാൻഡെസ് തന്നെയാണ് അറിയിച്ചത്.

സ്റ്റേഡിയത്തിന് റൊണാൾഡോയുടെ പേരു നൽകുന്ന കാര്യം ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്ക് ഏറെ അഭിമാനവും നൽകുന്ന കാര്യമാണ്. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമാണ് റൊണാൾഡോ, ഇറ്റാലിയൻ മാധ്യമമായ ടൂട്ടോസ്പോർട്ട്സിനോട് വരാൻഡസ് പറഞ്ഞു.